പാലക്കാട്: എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ആർഎസ്എസ്, ബിജെപി പ്രവർത്തകരായ ശരവൺ, അറുമുഖൻ, രമേശ് എന്നിവരാണ് അറസ്റ്റിലായത്.
സുബൈർ വധത്തിന്റെ സൂത്രധാരനും രമേശാണെന്ന് പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജത്തിന്റെ ഉറ്റ സുഹൃത്താണ് രമേശ്. സുബൈറിന് നേരെ രണ്ട് പ്രാവശ്യം പ്രതികൾ കൊലപാതക ശ്രമം നടത്തി.
സഞ്ജിത്തിന്റെ കൊലപാതകത്തിലുള്ള പ്രതികാരമാണ് സുബൈർ വധം എന്ന് പോലീസ് പറയുന്നു. കൂടുതൽ പേർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

















