കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വ്യാജ തെളിവുണ്ടാക്കാനാണ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ സമയം ചോദിക്കുന്നതെന്ന് നടൻ ദിലീപ് കോടതിയെ അറിയിച്ചു. അന്വേഷണ സംഘത്തിന് കൂടുതല്‍ സമയം നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടന് ദിലീപ് ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്കി.
കാവ്യ, സഹോദരൻ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യാനുള്ള നടപടി അന്വേഷണ സംഘം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അതിനാൽ ഇക്കാര്യം പറഞ്ഞ് തുടരന്വേഷണത്തിന് മൂന്ന് മാസം സമയം ആവശ്യപ്പെടുന്നത് അനാവശ്യമാണെന്നും ദീലീപ് കോടതിയെ അറിയിച്ചു.
പള്‍സര്‍ സുനി എഴുതിയെന്ന് പറയുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചു.

















