കൊല്ലം: ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്നു കൊല്ലത്തേക്ക് കപ്പൽ സർവീസ് സംബന്ധിച്ച വിശദ പഠനത്തിന് ലക്ഷദ്വീപിലെ ഉന്നതതല ഉദ്യോഗസ്ഥ സംഘം വൈകാതെ കൊല്ലം തുറമുഖം സന്ദർശിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി ലക്ഷദ്വീപ് ഭരണകൂടവുമായി നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്.
ലക്ഷദ്വീപ് സെക്രട്ടേറിയറ്റിൽ ഉന്നതതല ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയിൽ മിനിക്കോയിയുമായി ഏറ്റവും അടുത്തുള്ള കൊല്ലം തുറമുഖത്തേക്ക് യാത്രാക്കപ്പൽ സർവീസ് ആരംഭിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റി എം.പി വിശദീകരിച്ചു.
ലക്ഷദ്വീപ് ഭരണകൂടം അനുകൂലമായ നിലപാടിലായിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ അഡ്വൈസർ അൻമ്പരസു, ധനകാര്യ വകുപ്പ് സെക്രട്ടറി അമിത് സാതിജ, കളക്ടർ അസ്കർ അലി, യു.ടി അഡ്മിനിസ്ട്രേഷൻ സെക്രട്ടറി ശശാങ്ക് മണി ത്രിപതി, ഷിപ്പിംഗ് മന്ത്രാലയ പ്രതിനിധികൾ തുടങ്ങിയവർ പങ്ക് എടുക്കുകയും ചെയ്തു.