തിരുവനന്തപുരം: സിൽവർലൈൻ ബോധവത്ക്കരണം ശക്തമാക്കാനൊരുങ്ങി എൽഡിഎഫ്. വീടുകൾതോറും കയറിയിറങ്ങി ബോധവത്ക്കരണം നടത്താൻ മന്ത്രിമാർ നേരിട്ട് രംഗത്തിറങ്ങുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു.
പദ്ധതിക്ക് തടസം നിൽക്കുന്നത് പ്രതിപക്ഷമാണ്. ജനങ്ങളെ ബോധവത്ക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മന്ത്രിമാർ വീട് കയറുക മാത്രമല്ല പദ്ധതിക്ക് വേണ്ടി എവിടെയും കയറാൻ സന്നദ്ധരാണെന്ന് മന്ത്രി അറിയിച്ചു
റെയിൽ നിർമാണത്തിന് വേണ്ടി ഭൂമിയും കെട്ടിടവും നഷ്ടമാകുന്നവരുണ്ട്. അവരുടെ പ്രയാസം സർക്കാർ മനസിലാക്കുന്നുണ്ട്. പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കിയ ശേഷം മാത്രം ജനങ്ങൾ സ്ഥലം വിട്ടുനൽകിയാൽ മതിയാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഇപ്പോൾ നടക്കുന്നത് ഭൂമിയേറ്റെടുക്കൽ സർവേയല്ല. അതിനാൽ ബാങ്കുകൾ വായ്പ്പ നൽകാത്ത സാഹചര്യമുണ്ടാകരുത്. അത് സർക്കാർ വ്യക്തമാക്കിയതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

















