കുവൈത്ത്: ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് കുവൈത്തില്‍ നിര്യാതനായി. വടക്കേക്കര മാളിയേക്കല്‍ മോനു ആന്റണി (32) ആണ് മരിച്ചത്. കെ.ഡി.സി കമ്പനിയില്‍ ലാബ് ടെക്നീഷ്യനായിരുന്ന ജോലി ചെയ്ത വരുകയായിരിന്നു അദ്ദേഹം കുഴഞ്ഞുവീണതിനെ തുടര്‍ന്ന് നാല് ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അദാന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. പിതാവ് – ആന്റണി തോമസ്. മാതാവ് – കുഞ്ഞമ്മ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ഇപ്പോൾ പുരോഗമിച്ചു വരുകയാണ്.