ദുബൈ: യു.എ.ഇ പുതിയ ‘ഗ്രീൻ വിസകൾ’ പ്രഖ്യാപിച്ചു. സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ അഞ്ചുവർഷം വരെ ജോലി ചെയ്യാനും യു.എ.ഇയിൽ താമസിക്കാനും അനുമതി നൽകുന്നതാണ് ഗ്രീൻവിസകൾ.
സ്വയം തൊഴിൽ, ഫ്രീലാൻസ് ജോലികൾ, വിദഗ്ധതൊഴിലാളികൾ എന്നിവർക്കാണ് പ്രധാനമായും അഞ്ച് വർഷത്തെ ഗ്രീൻവിസ നൽകുക. വിദഗ്ധ തൊഴിലാളികൾക്ക് കുറഞ്ഞത് ബിരുദം ആവശ്യമാണ്. മാസം കുറഞ്ഞത് 15,000 ദിർഹം ശമ്പളം വേണം. യു.എ.ഇയിൽ ഏതെങ്കിലും സ്ഥാപനവുമായി തൊഴിൽ കരാറുണ്ടായിരിക്കണം. തൊഴിൽമന്ത്രാലയത്തിൽ നിന്ന് സ്വയം തൊഴിൽ അനുമതി നേടണം. ഡിഗ്രിയോ ഡിപ്ലോമയോ വേണം. മുൻവർഷം കുറഞ്ഞത് 3,60,000 ദിർഹം വരുമാനമുണ്ടാക്കിയിരിക്കണം. കമ്പനികളിലെ നിക്ഷേപകർകർക്കും പാർടണർമാക്കും അഞ്ച് വർഷത്തെ ഗ്രീൻവിസ ലഭിക്കും. യു.എ.ഇയിൽ റിട്ടയർമമെൻറ് ജീവിതം ആഗ്രഹിക്കുന്നവർക്കും മാനദണ്ഡങ്ങൾക്ക് വിധേയമായി അഞ്ച് വർഷത്തെ ഗ്രീൻ വിസ നൽകും.