അങ്കാറ: വടക്കൻ ഇറാഖിൽ തുർക്കി അതിർത്തിയിലുള്ള കുർദ് തീവ്രവാദികൾക്കെതിരെ തുർക്കി ആക്രമണം കടുപ്പിച്ചു. കര-വ്യോമാക്രമണത്തിൽ 19 കുർദ് തീവ്രവാദികൾ കൊല്ലപ്പെട്ടതായി തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. നാലു തുർക്കി സൈനികർക്കും പരിക്കുണ്ട്.
കുർദിസ്താൻ വർക്കേഴ്സ് പാർട്ടിയുടെ (പി.കെ.കെ) ഒളിത്താവളങ്ങളിലാണ് അതിർത്തി കടന്ന് തുർക്കി വ്യോമസേനയുടെ ജെറ്റ് വിമാനങ്ങൾ ആക്രമണം നടത്തിയതെന്ന് പ്രതിരോധമന്ത്രി ഖുലൂസി ആകാർ പറഞ്ഞു.
















