ജിദ്ദ: രാജ്യത്ത് മിക്ക പ്രദേശങ്ങളിലും വ്യാഴാഴ്ച ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുള്ളതായി നാഷനൽ സെന്റർ ഓഫ് മീറ്റിയറോളജി (എൻ.സി.എം) അറിയിച്ചു. പ്രതികൂല കാലാവസ്ഥ കുറച്ച് ദിവസത്തേക്ക് തുടരും.
അസീർ, ജീസാൻ, അൽ ബാഹ, മക്ക, മദീന മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിൽ വരുംദിവസങ്ങളിൽ മഴ ആരംഭിക്കുമെന്നാണ് പ്രവചനം. ശേഷം നജ്റാൻ, അൽ ഖസിം, ഹാഇൽ, റിയാദ്, കിഴക്കൻ മേഖല എന്നിവയുൾപ്പെടെ രാജ്യത്തിന്റെ കിഴക്കു ഭാഗത്തേക്ക് മഴ വ്യാപിക്കും. വടക്കൻ അതിർത്തിപ്രദേശങ്ങളുടെയും അൽ ജൗഫിന്റെയും ഭാഗങ്ങളിലും മഴയുണ്ടാവുമെന്നും റിയാദിലെ മധ്യഭാഗത്തും വടക്കും കിഴക്കും നിരവധി പ്രദേശങ്ങളിൽ ശനിയാഴ്ച നേരിയതോ മിതമായതോ തോതിൽ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു.