ചുരുങ്ങിയ ചെലവിൽ വിദേശ യാത്ര പ്ലാൻ ചെയ്യുന്നവർക്ക്പോകാൻ പറ്റിയ ഇടമാണ് യൂറോപ്യൻ ദ്വീപുരാജ്യമായ മാൾട്ട. മാൾട്ടയുടെ തലസ്ഥാനനഗരമാണ് വലേറ്റ. യൂറോപ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാനനഗരമാണിത്. പ്രതിവർഷം 1.6 ദശലക്ഷം സഞ്ചാരികള്‍ ഇവിടം സന്ദര്‍ശിക്കുന്നു എന്നാണു കണക്ക്. കാലാവസ്ഥയും വാസ്തുവിദ്യയും ചരിത്ര സ്മാരകങ്ങളുമെല്ലാമുള്ള മാള്‍ട്ട തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമാണ്. ഫോസിൽ പതിച്ച പാറക്കെട്ടുകൾ, പുരാതന ക്ഷേത്രങ്ങൾ, മനോഹരമായ ഗുഹ, അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങൾ എന്നിവയാൽ ഈ ദ്വീപസമൂഹം സഞ്ചാരികളെ അതിശയിപ്പിക്കും.
1980ൽ ലോകപൈതൃക സ്ഥാനമായി യുനെസ്കോ പ്രഖ്യാപിച്ച വലേറ്റ നഗരവും നിരവധി മ്യൂസിയങ്ങളുടെയും കൊട്ടാരങ്ങളുടെയും കോട്ടകളുടെയും നിറഞ്ഞതാണ്. എല്ലാ വർഷവും ജനുവരിയില്‍ നടക്കുന്ന വലേറ്റ ഇന്റർനാഷണൽ ബറോക്ക് ഫെസ്റ്റിവലിന് ലോകമെങ്ങു നിന്നും സഞ്ചാരികള്‍ എത്താറുണ്ട്.ജല സാഹസിക വിനോദങ്ങള്‍ക്കും പ്രസിദ്ധമാണ്. വേനൽക്കാലത്ത് മാൾട്ട സന്ദർശിക്കുന്നതാണ് ഉചിതം. കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കുവാനായി മാൾട്ടയ്ക്കും ഗോസോയ്ക്കും ചുറ്റും മനോഹരമായ നിരവധി ഇടങ്ങളുണ്ട്.