തിരുവനന്തപുരം: മത ഭീകരവാദത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കേരളത്തിൽ എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വ്യക്തമാക്കി. ഈ മാസം 29നാണ് അമിത്ഷാ കേരളത്തിലെത്തുക. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാകും ആസൂത്രണങ്ങള്‍ നടത്തുകയെന്നും സുരേന്ദ്രന് പറയുന്നു .
കേരളത്തില്‍ മുന്നോട്ട് പോകേണ്ട പ്രചാരണത്തിന്റെ പദ്ധതികള്‍ തയാറാക്കും. കേരളത്തില്‍ വര്‍ധിച്ചുവരുന്ന മതഭീകരവാദം സംബന്ധിച്ച് അമിത്ഷായ്ക്ക് വിവരിച്ച് നല്‍കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

















