ആഫ്രിക്കയിലെ ഏറ്റവും മനോഹര രാജ്യം എന്നറിയപ്പെടുന്ന എത്യോപ്യയിലാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഡാനിയൽ ഡിപ്രഷൻ . ഒരുപാട് നിഗൂഢതകൾ നിറഞ്ഞ സ്ഥലം കൂടിയാണിത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും താഴ്ന്ന പ്രദേശമായാണ് ഡാനകിൽ ഡിപ്രഷൻ അറിയപ്പെടുന്നത്. ചൂടുള്ള നീരുറവകളും, ആസിഡ് പൂളുകളും, അഗ്നി പർവ്വതങ്ങളും, ഉപ്പുപർവ്വതങ്ങളും നിറഞ്ഞതാണ് ഡാനകിൽ ഡിപ്രഷൻ. ഇവിടെ നിന്ന് ലഭിക്കുന്ന ഉപ്പു സ്ലാബുകൾ പുരാതന കാലത്ത് കറൻസിയായി ഉപയോഗിച്ചിരുന്നു. വെള്ള സ്വർണ്ണമെന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. മാത്രമല്ല മറ്റുഗ്രഹങ്ങളെ കുറിച്ചുള്ള പഠനത്തിനും ഗവേഷകർ ഈ സ്ഥലം ഉപയോഗിക്കാറുണ്ട്. സജീവമായ അഗ്നിപർവതം എർട്ട ഏലെയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.
അഗ്നിപര്‍വത സ്ഫോടനങ്ങളിലൂടെ പുറന്തള്ളപ്പെട്ട ലാവകള്‍, വരണ്ട കാലാവസ്ഥയില്‍ ബാഷ്പീകരിക്കപ്പെട്ടതോടെയാണ് ഇത്തരമൊരു ഭൂഘടന രൂപപ്പെട്ടത്. സ്ഥിരമായി 50 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടത്തെ താപനില. വിഷവാതകങ്ങള്‍ പുറന്തള്ളുന്ന ചൂടുള്ള നീരുറവകളും ഇവിടത്തെ പ്രത്യേകതകളാണ്. ഉപ്പുമരുഭൂമി, ഒട്ടക യാത്രകള്‍, പല നിറത്തിലെ തടാകങ്ങൾ തുടങ്ങി ഒരായുഷ്കാലത്തെ ഏറ്റവും മനോഹരമായ യാത്രാനുഭവത്തിന് സാക്ഷ്യം വഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോകാൻ പറ്റിയ സ്ഥലമാണ് ഡാനകിൽ ഡിപ്രഷൻ.