തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ വര്‍ഗീയ ശക്തികളെ പരസ്പരം ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത് എന്ന് മന്ത്രി എം.വി ഗോവിന്ദന്‍മാസ്റ്റര്‍. പൊലീസും സര്‍ക്കാരും വിചാരിച്ചാല്‍ ഇതൊന്നും അവസാനിക്കില്ല. സര്‍ക്കാരിന്റെ കുഴപ്പം ആണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമമെന്നും ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു.
നേതൃത്വത്തിനും ഇത് സംബന്ധിച്ച് ധാരണയുണ്ടെന്നും ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും അപകടകരമെന്നും അദ്ദേഹം ചൂണ്ടികാട്ടി.
സംസ്ഥാനത്ത് വർഗീയ സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വർഗീയ സംഘട്ടനങ്ങളിലൂടെ സംഘടനകൾ വളർത്താൻ നോക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും ശത്രുതയാണ് പറയുന്നതെങ്കിലും പരസ്പരം ശക്തിപ്പെടുത്തുന്നതിനായാണ് കൊലപാതകങ്ങൾ ഉൾപ്പെടെയുള്ളവ നടത്തുന്നത്, മന്ത്രി പറഞ്ഞു.

















