തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഇന്നു മുതൽ ശമ്പളം വിതരണം ചെയ്തു തുടങ്ങും. ഡ്രൈവർ കണ്ടക്ടർ വിഭാഗത്തിന് എന്തായാലും ഇന്ന് തന്നെ ശമ്പള വിതരണം ഉറപ്പാക്കും.
84 കോടിയിലേറെയാണ് ശമ്പള വിതരണത്തിനാവശ്യമായുള്ളത്. ബാക്കി തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് കെഎസ്ആര്‍ടിസി. 45 കോടി ഓവർ ഡ്രാഫ്റ്റ് എടുക്കും. കെഎസ് അർടിസിയുടെ പക്കലുള്ള ഏഴ് കോടിയുടെ പക്കലുള്ള ഫണ്ട് കൂടി ഉപയോഗിച്ചാകും ശമ്പളവിതരണം നടത്തുക. സർക്കാർ അനുവദിച്ച 30 കോടി ഇന്ന് അക്കൗണ്ടിലെത്തിയാൽ രാത്രിയോടെ ശമ്പള വിതരണം പൂർത്തിയാക്കാൻ കഴിയും.
അതേസമയം ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് സിഐടിയും ആഭിമുഖ്യത്തിലുള്ള യൂണിയന്‍, ചീഫ് ഓഫീസിന് മുന്നില്‍ റിലേ നിരാഹാര സമരം തുടരുകയാണ്. ഐഎൻടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് മുതൽ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങും. ബിഎംഎസ് ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും.

















