ഡർബൻ: കിഴക്കൻ ദക്ഷിണാഫ്രിക്കയിലെ ക്വാസുലു-നേറ്റാൾ പ്രവിശ്യയിൽ ശക്തമായ മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 443 ആയി ഉയർന്നു. ഇതിലേറെയും ഡർബൻ നഗരത്തിലാണ്. നഗരത്തിലെ മിക്കയിടങ്ങളും ഇപ്പോൾ വെള്ളത്തിലാണ്.
പതിവില്ലാതെ പെയ്ത കടുത്ത മഴയാണു ദുരന്തത്തിനു വഴിവച്ചത്. മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. കെട്ടിടങ്ങളും പാലങ്ങളും വൈദ്യുത പോസ്റ്റുകളും തകർന്നു. കാണാതായ 63 പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
















