മുസാഫർനഗർ: ഉത്തർപ്രദേശിൽ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ മുൻ ഗ്രാമത്തലവൻ കൊല്ലപ്പെട്ടു. മുൻ ഫത്തേപ്പുരി ഖേരി ഗ്രാമത്തലവൻ കാളിറാം കശ്യപ്(60) ആണു കൊല്ലപ്പെട്ടത്. ക്ഷേത്രവളപ്പിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
കശ്യപിനെ അക്രമികൾ കൊലപ്പെടുത്തിയത് ശനിയാഴ്ച രാത്രിയായിരുന്നു .
സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ബുധാന-കാൻധല റോഡ് ഉപരോധിച്ചു.
















