കോഴിക്കോട്: സമൂഹമാധ്യമങ്ങളില്‍ മതസ്പര്‍ധ വളർത്തുന്ന തരത്തിൽ പോസ്റ്റിട്ടതിന് നാലുപേര്‍ക്കെതിരെ കേസെടുത്തു. പാലക്കാട്ടെ ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. കോഴിക്കോട് കസബ, ടൗണ്‍ സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിന്മാരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇത്തരക്കാര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു.
സമൂഹ്യമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് നിർദേശം.

















