റിയാദ്: റിയാദിലെ ആശുപത്രിയിൽ രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെ തമിഴ് വനിതാ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. റിയാദിലെ അൽഫലാഹ് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായ തമിഴ്‌നാട് സ്വദേശി ഡോ. സത്യഭാമയാണ് മരിച്ചത്.
ഞായറാഴ്ച്ച ഉച്ചക്ക് രോഗിയെ പരിശോധിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സൗദി ജർമൻ ആശുപത്രിയിലെത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. 20 വർഷമായി അൽഫലാഹ് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റാണ്. ബ്രിട്ടനിലുള്ള മകൻ ഡോ. വരുൺ റിയാദിലേക്ക് തിരിച്ചിട്ടുണ്ട്.
അമേരിക്കയിലുള്ള മറ്റൊരു മകൻ നാട്ടിലെത്തും. ഭർത്താവ് നേരത്തെ മരിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി ചെയർമാൻ റഫീഖ് പുല്ലൂരിൻറെ നേതൃത്വത്തിൽ റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.