വയനാട്: കല്‍പറ്റയില്‍ മുപ്പത് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. നഗരത്തിലെ എമിലി, പള്ളിത്താഴേ റോഡ്, മെസ് ഹൗസ് റോഡ് ഭാഗത്താണ് വൈകുന്നേരത്തോടെ പട്ടിയുടെ അക്രമണമുണ്ടായത്. പരിക്കേറ്റവരെ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനിടെ മുണ്ടേരിയില്‍ ഒരു വീട്ടില്‍ കയറി തെരുവ് പട്ടി കുട്ടിയെ അക്രമിച്ചു. കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതുവരെ നായയെ കണ്ടെത്താനോ പിടികൂടാനോ സാധിച്ചിട്ടില്ല.

















