സന്തോഷ് ട്രോഫിയില്‍ കര്‍ണാടക-ഒഡീഷ മത്സരം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും 3 ഗോള്‍ വീതം നേടി.
3-1 ന് മുന്നിലായിരുന്ന കര്‍ണാടകയെ തറപറ്റിച്ചു ഗംഭീര മുന്നേറ്റമാണ് ഒഡീഷ നടത്തിയത്. 15ാം മിനിറ്റിൽ വലകുലുക്കി ഒഡീഷയാണ് മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത്. ജാമിർ ഔറമാണ് ഒഡീഷക്കായി വലകുലുക്കിയത്.
ഗോള്‍ വഴങ്ങിയതിന് ശേഷം ഉണര്‍ന്നു കളിച്ച കര്‍ണ്ണാടക തുടരെ മൂന്ന് തവണയാണ് ഒഡീഷ വലകുലുക്കിയത്. കർണാടകയ്ക്കായി സുധീർ കോട്ടികെല രണ്ടു തവണ വലകുലുക്കിയപ്പോള്‍ മലയാളി താരം ബാനു നിഷാദ് ഒരു ഗോൾ നേടി.
എന്നാല്‍ പിന്നീട് പരാജയമുഖത്ത് നിന്ന് ഒഡീഷ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. 65ാം മിനിറ്റിൽ ബികാസ് കുമാർ ഒഡീഷക്കായി രണ്ടാം ഗോൾ മടക്കി. 76ാം മിനിറ്റിൽ ഒരു ഗോൾ കൂടി കർണാടകയുടെ വലയിലെത്തിച്ച് ഒഡീഷ മത്സരം സമനിലയിൽ അവസാനിപ്പിക്കുകയായിരുന്നു. ചന്ദ്ര മുധിലി ഒഡീഷക്കായി മൂന്നാം ഗോള്‍ നേടിയത്.