തിരുവനന്തപുരം: സംസ്ഥാനത്തെ സ്ഥിതി ഭയാനകമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആവർത്തിക്കുന്ന കൊലപാതകങ്ങൾക്കു കാരണം മുഖ്യമന്ത്രി പിണറായി വിജയന്‍റെ നടപടികളിലെ പാളിച്ചയാണ്. വർഗീയ ഭ്രാന്ത് പിടിച്ചു പരസ്പരം കൊന്നൊടുക്കുന്നവരെ തടയാൻ പോലീസിനും സർക്കാരിനും കഴിയുന്നില്ല. വർഗീയ ശക്തികൾ പോലീസിൽ നുഴഞ്ഞുകയറിയിരിക്കുകയാണെന്നും സതീശൻ വിമർശിക്കുകയും ചെയ്തു .
അതേസമയം, രാഹുൽ ഗാന്ധിക്കെതിരായി കോൺഗ്രസിന്‍റെ മുതിർന്ന നേതാവ് പി.ജെ.കുര്യൻ ഉന്നയിച്ച വിമർശനങ്ങൾ അറിഞ്ഞില്ലെന്നു സതീശൻ പ്രതികരിച്ചു. എന്താണെന്നു കാണാത്തതിനാൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

















