തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. ഇന്നു മുതൽ 21 വരെയാണ് മഴ മുന്നറിയിപ്പ്.
ഈ ദിവസങ്ങളിൽ 30-40 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.
വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്തേക്കാനും സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും മുന്നറിയിപ്പ് നൽകി.

















