തിരുവനന്തപുരം: അക്രമങ്ങളിൽ നടപടിയെടുക്കാൻ പൊലീസിന് കഴിയുന്നില്ലെന്നും അക്രമങ്ങൾക്ക് കാരണം പിണറായിയുടെ വർഗീയ പ്രീണനമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വർഗീയ ശക്തികളെ തളക്കാൻ പിണറായി സർക്കാറിന് കഴിയുന്നില്ല. ആഭ്യന്തര വകുപ്പ് ദയനീയ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേരളത്തിലെ ഇന്‍റലിജൻസ് സംവിധാനം ദയനീയമായി പരാജയപ്പെട്ടെന്നും സതീശൻ കുറ്റപ്പെടുത്തി.
സർക്കാറിന്‍റെ നിസംഗത ഭയപ്പെടുത്തുന്നുവെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ആർ.എസ്.എസും എസ്.ഡി.പി.യും പരസ്പരം പാലൂട്ടി വളർത്തുന്നവരാണ്. രണ്ട് കൂട്ടരും സർക്കാറുമായി കൊടുക്കൽ വാങ്ങൽ നടത്തിയിട്ടുണ്ട്, വി.ഡി. സതീശൻ ആരോപിച്ചു.

















