ഗോരഖ്‌നാഥ് ക്ഷേത്ര ആക്രമണക്കേസിലെ പ്രതികൾക്കെതിരെ കർശനമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) ചുമത്തിയിട്ടുണ്ട്.
കേസ് അന്വേഷിക്കുന്ന ഉത്തർപ്രദേശ് പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) പ്രതി അഹമ്മദ് മുർതാസ അബ്ബാസിയെ ശനിയാഴ്ച അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എസിജെഎം) കോടതിയിൽ ഹാജരാക്കി.
അബ്ബാസിയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പ്രതിക്കെതിരെ യുഎപിഎ വകുപ്പുകൾ ചുമത്താനുള്ള എടിഎസിന്റെ തീരുമാനത്തെക്കുറിച്ച് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയും കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് പരിഗണിച്ചാണ് കോടതി അബ്ബാസിയുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടിയതെന്ന് മുതിർന്ന അഭിഭാഷകൻ പികെ ദുബെ പറഞ്ഞു.
















