ഹൂബ്ലി: കർണാടകയിലെ ധാർവാഡ് ജില്ലയിലെ പഴയ ഹുബ്ലി പോലീസ് സ്റ്റേഷനു നേരെ ഇന്നലെ രാത്രി ജനക്കൂട്ടം കല്ലെറിഞ്ഞതിനെത്തുടർന്ന് ഒരു ഇൻസ്പെക്ടർ ഉൾപ്പെടെ 12 പോലീസുകാർക്കു പരിക്കേറ്റതായി റിപ്പോർട്ടുകൾ.
സംഘർഷം രൂക്ഷമായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു, അക്രമത്തെത്തുടർന്നു നഗരത്തിൽ നിരോധന ഉത്തരവുകൾ ഏർപ്പെടുത്തി. ചില പോലീസ് വാഹനങ്ങളും ജനക്കൂട്ടം തകർത്തതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
















