കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സഹോദരന് അനൂപിനും സഹോദരി ഭര്‍ത്താവ് സുരാജിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം വീണ്ടും നോട്ടീസ് നൽകി. സൈബര്‍ വിദഗ്ദന് സായ് ശങ്കറിന്റെ മൊഴിയും അന്വേഷണസംഘം തിങ്കളാഴ്ച രേഖപ്പെടുത്തും.
നേരത്തേ, ഇരുവരെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇരുവരും വീട്ടിൽനിന്നും മാറി നിൽക്കുകയായിരുന്നു. എന്നാൽ ഇത്തവണ ഇരുവരും ചോദ്യം ചെയ്യലിനെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 11ന് ആലുവ പോലീസ് ക്ലബില്‍ ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് നിർദേശം.

















