പാലക്കാട്: സംസ്ഥാനത്ത് അക്രമം നടത്താൻ പോപ്പുലർ ഫ്രണ്ടിന് രാഷ്ട്രീയ സഹായം കിട്ടുന്നു ഉണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ടിന് സർക്കാരിന്റേയും സിപിഎമ്മിന്റേയും സഹായമാണ് ലഭിക്കുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
പാലക്കാട്ടെ സർവകക്ഷി യോഗത്തിൽ പങ്കെടുക്കുന്നതിൽ തീരുമാനം പിന്നീട് അറിയിക്കുമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പോപ്പുലർ ഫ്രണ്ടിന് തുണയാകുന്നത് സർക്കാർ നിലപാടുകളാണ്. കേരളത്തിൽ മാത്രമാണ് പോപ്പുലർ ഫ്രണ്ടിന് ഇതുപോലെ പരസ്യമായ രാഷ്ട്രീയ പിന്തുണ കിട്ടുന്നത്.

















