തിരുവനന്തപുരം: പാലക്കാട്ടെ അക്രമസംഭവങ്ങൾക്കെതിരെ പ്രതികരിച്ച് മന്ത്രി കെ.കൃഷ്ണൻ കുട്ടി. ആവശ്യം വന്നാൽ അടിച്ചമർത്തൽ തന്നെ സ്വീകരിക്കേണ്ടി വരുമെന്നും ആർഎസ്എസും എസ്ഡിപിഐയും സ്വയം നിയന്ത്രിക്കാൻ തയാറാകണമെന്നും മന്ത്രി പറഞ്ഞു
ശക്തമായ നടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്. അക്രമികൾക്കെതിരെ പൊലീസ് മുഖം നോക്കാതെ നടപടിയെടുക്കും.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് കൊലപാതകങ്ങളാണ് പാലക്കാട് നടന്നത്. വിഷുദിനത്തിൽ ഉച്ചയോടെയായിരുന്നു സുബൈർ എന്ന എസ്ഡിപിഐ പ്രവർത്തനെ കൊലപ്പെടുത്തിയത്. കൊലപാതകം. പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ തന്നെയായിരുന്നു അക്രമം. പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ എതിർവശത്തു നിന്ന് ഇടിച്ചു വീഴ്ത്തി. ഇതിനിടയിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
തൊട്ടു പിന്നാലെ ആണ് മറ്റൊരു കൊലപ്പാതകത്തിനു കൂടി നാട് സാക്ഷ്യം വഹിക്കേണ്ടി വന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന് വെട്ടേറ്റ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ വച്ചായിരുന്നു സംഭവം. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

















