ലഖ്നൌ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്ത്. ബുൾഡോസർ ബാബ സംസ്ഥാനത്തെ തെറ്റായ ദിശയിലേക്ക് നയിക്കുകയാണെന്ന് അഖിലേഷ് യാദവ് വിമർശിക്കുകയും ചെയ്തു.
“ഉത്തർപ്രദേശ് അരാജകത്വത്തിന്റെയും ജംഗിൾ രാജിന്റെയും പിടിയിലാണ്. ഇതാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അവസ്ഥ. ബുൾഡോസറിന്റെ സ്റ്റിയറിങ് പിടിച്ച് മുഖ്യമന്ത്രി പ്രതിപക്ഷത്തെ വേട്ടയാടുമ്പോൾ, അധികാരത്താൽ സംരക്ഷിക്കപ്പെട്ട കുറ്റവാളികൾ പുറത്ത് നാശം വിതയ്ക്കുകയാണ്”- അഖിലേഷ് യാദവ് വ്യക്തമാക്കി.
















