കോട്ടയം: പാമ്പാടിയിൽ 12 വയസുകാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. ശരത്- സുനിത ദമ്പതികളുടെ മകനാണ് മരിച്ചത്.
മാതാപിതാക്കളുമായുണ്ടായ വഴക്കിനെ തുടർന്ന് കുട്ടി റൂമിൽ പോയി വാതിലടക്കുകയും പിന്നീട് പൊട്രോളൊഴിച്ച് സ്വയം തീകൊളുത്തി മരിക്കുകയുമായിരുന്നു. 80% ത്തോളം പൊള്ളലേറ്റ കുട്ടിയെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാമ്പാടി ചെറുവള്ളിക്കാവ് ശ്രീഭദ്ര സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണുള്ളത്.