ന്യൂഡൽഹി: ഹനുമാൻ ജയന്തി ആഘോഷത്തിനിടെ ഡൽഹിയിൽ സംഘർഷം. വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർ പുരിയിലാണ് സംഘർഷമുണ്ടായത്. ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്.
നിരവധി വാഹനങ്ങൾ തകർത്തെന്നും കല്ലേറുണ്ടായെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മേഖലയിൽ വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.
#Breaking: Clashes broke out between two communities in Delhi’s Jahangirpuri area during a religious rally Saturday. Several people injured in clashes shifted to the hospital in India’s capital. Police deployed.
— Ahmer Khan (@ahmermkhan) April 16, 2022
“രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. എന്നാൽ ഞങ്ങൾ മതിയായ സേനയെ വിന്യസിച്ചിട്ടുണ്ട്, മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണ്,” ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
എല്ലാവരും സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ആവശ്യപ്പെട്ടു. ക്രമസമാധാന പാലനത്തിന് കേന്ദ്രം നടപടി സ്വീകരിക്കണമെന്നും കേജരിവാൾ പറഞ്ഞു.
















