വ്യാഴാഴ്ച മുതൽ തുടരുന്ന കനത്ത മഴയിൽ അസമിൽ കനത്ത നാശനഷ്ടങ്ങൾ. 11 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. കൊടുങ്കാറ്റിലും ഇടിമിന്നലിലുമാണ് ജീവഹാനിയുണ്ടായത്.
4 പേർ ദിബ്രുഗർഹിലെ ഖേർനി ഗ്രാമത്തിലാണ് കൊല്ലപ്പെട്ടത്. കൊടുങ്കാറ്റിൽ മരങ്ങൾ കടപുഴകി ശരീരത്തിലേക്ക് വീണായിരുന്നു മരണം. ബാർപെറ്റയിൽ മൂന്ന് പേർ കൊടുങ്കാറ്റിൽ പെട്ട് മരിച്ചു. ഗോല്പരയിൽ 15 വയസ്സുള്ള ഒരു ആൺകുട്ടി ഇടിമിന്നലേറ്റ് മരിച്ചു. ടിൻസുകിയയിൽ 3 പേർ കൊടുങ്കാറ്റിൽ പെട്ട് മരിച്ചു.
സംസ്ഥാനത്ത് നിരവധി വീടുകൾ തകർന്നിട്ടുണ്ട്. പലരും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറി. മരങ്ങളും ഇലക്ട്രിക്ക് പോസ്റ്റുകളുമൊക്കെ കൊടുങ്കാറ്റിൽ തകർന്നു.
















