ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുമ്പോൾ ക്രമസമാധാന നില വഷളാവുന്നത് ആശങ്കാജനകമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. പോലീസിന്റെ പിടിപ്പുകേടാണ് പാലക്കാട്ടെ സംഭവവും തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്ന ഗുണ്ടാ ആക്രമണങ്ങളെന്നും അദ്ദേഹം പറഞ്ഞു.
കുത്തഴിഞ്ഞ രീതിയിലാണ് പോലീസ് വകുപ്പ് പോകുന്നത്. സാഹചര്യം മോശമാകുമ്പോൾ കേന്ദ്ര സർക്കാർ നിയമപരമായി ഇടപെടേണ്ട സാഹചര്യമുണ്ടാകുമെന്നും മുരളീധരൻ വ്യക്തമാക്കി.
പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അക്രമി സംഘം മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസൻ നിന്ന കടയ്ക്കുള്ളിലേക്ക് വരുന്നതും, കൃത്യംനടത്തിയ ശേഷം മടങ്ങിപ്പോകുന്നതും ദൃശ്യത്തിൽ കാണാം.

















