അബുദാബി∙ അസ്ഥിര കാലാവസ്ഥയിൽ വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട വേഗപരിധിയെ കുറിച്ച് ഓർമിപ്പിക്കുന്നതിനായി അബുദാബി പൊലീസ് എമിറേറ്റിലുടനീളം ഇ-പാനലുകളും സൈനേജുകളും സ്ഥാപിച്ചു.
മണിക്കൂറിൽ 80 കി.മീറ്റർ വേഗപരിധി ചൂണ്ടിക്കാട്ടുന്ന ഇ–പാനലുകൾ മഴ, ശക്തമായ കാറ്റ്, മണൽക്കാറ്റ്, കനത്ത മൂടൽമഞ്ഞ് എന്നിവയിൽ വാഹനമോടിക്കുന്നവർക്ക് സുരക്ഷിത അകലം പാലിക്കാൻ മുന്നറിയിപ്പ് നൽകുന്നു. അപകടകരമായ കാലാവസ്ഥാ സാഹചര്യങ്ങളിൽ വേഗപരിധി അനുസരിക്കാൻ വാഹനമോടിക്കുന്നവരോട് പൊലീസ് അഭ്യർഥിക്കുകയും കാലാവസ്ഥാ പ്രവചനങ്ങൾ പതിവായി പിന്തുടരാൻ ആവശ്യപ്പെടുകയും ചെയ്തു.