വയനാട്: വയനാട് ചുരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ട് വീണ് യുവാക്കൾക്ക് പരിക്കേറ്റു. വണ്ടൂർ സ്വദേശികളായ അഭിനവ്, അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച ഉച്ചയോടെ ചുരത്തിലെ ആറാം വളവിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾക്ക് സാരമായ പരിക്കുകളുണ്ടെന്നാണ് നിലവിൽ കിട്ടിയ വിവരം.

















