പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് നേതാവ് എസ്.കെ. ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ്ഡിപിഐയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി. കൃഷ്ണകുമാർ വ്യക്തമാക്കി. സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെ ജില്ലയിലെ ആർഎസ്എസ്, ബിജെപി നേതാക്കളെ കസ്റ്റഡിയിൽ എടുക്കാനായിരിന്നു പോലീസിന് തിടുക്കമെന്നും അദ്ദേഹം വിമർശിച്ചു.
പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണുണ്ടായത്. എസ്ഡിപിഐ കൊലയാളി സംഘം പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൊലപാതക ദൗത്യത്തിനായി നടക്കുന്ന വിവരം പോലീസിന് മുൻകൂട്ടി അറിയാമായിരുന്നു. അവരെ തടയുന്നതിന് പകരം ആർഎസ്എസ്, ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസിന് തിടുക്കമെന്നും ബിജെപി ആരോപിക്കുന്നു.

















