ദുബായ് : യുഎഇയിൽ 5 ദിവസം പെരുന്നാൾ (ഈദ് അൽ ഫിത്ർ) അവധി ലഭിച്ചേക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി (ഇഎഎസ്) അധികൃതർ അറിയിച്ചു. ഇൗ മാസം (ഏപ്രിൽ) 30 മുതൽ അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുക.
ഇസ്ലാമിക കലണ്ടർ പ്രകാരം ശവ്വാലിന്റെ ആദ്യ ദിനം (ഒന്നാം പെരുന്നാൾ) മേയ് 2 നായിരിക്കാനാണ് സാധ്യതയെന്ന് ഇഎഎസ് ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. 2022 ലെ യുഎഇയുടെ അംഗീകൃത കലണ്ടറിൽ പെരുന്നാൾ അവധി ഇൗ മാസം 30ന് (റമസാൻ 29 ന്) ആരംഭിച്ച് മേയ് 3 നോ നാലിനോ അവസാനിക്കും എന്നാണ് പറയുന്നത്.