അബുദാബി : യുഎഇയിൽ സാമ്പത്തിക ഇടപാടുകൾക്ക് ഇനി ദേശീയ തിരിച്ചറിയൽ കാർഡ് മതിയെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. പാസ്പോർട്ടിനു പകരം എമിറേറ്റ്സ് ഐഡിയിൽ വീസ പതിച്ചു തുടങ്ങിയതിനെ തുടർന്നാണ് തീരുമാനം.
യുഎഇയിൽ താമസ, തൊഴിൽ വീസയുള്ളവർക്കെല്ലാം ബാങ്കുകളിലും പണമിടപാട് സ്ഥാപനങ്ങളിലും ഐഡി കാർഡ് മാത്രം മതിയാകും. ഇതു സംബന്ധിച്ച അറിയിപ്പ് ബാങ്കുകൾക്കും മണി എക്സ്ചേഞ്ചുകൾക്കും കമ്പനികൾക്കും സെൻട്രൽ ബാങ്ക് കൈമാറി.