തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ ബിജെപിക്ക് പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ.
അക്രമത്തിൽ ബിജെപിക്കോ ആർഎസ്എസിനോ പങ്കില്ല. സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ തിരിച്ചടി എന്ന നിലയിലുള്ള പ്രചാരണം ശരിയല്ല. സഞ്ജിത്തിന്റെ മരണ ശേഷം സമാധാന അന്തരീക്ഷം നിലനിർത്താനാണ് ബിജെപി ശ്രമിച്ചത്. സഞ്ജിത്തിന്റെ കാർ എങ്ങനെ പ്രതികൾക്ക് കിട്ടി എന്ന കാര്യം പൊലീസാണ് അന്വേഷിക്കേണ്ടതെന്നും സി കൃഷ്ണകുമാർ
2012 ൽ ഡിവൈഎഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയാണ് സുബൈർ. ഇതിന്റെ വൈരാഗ്യമാണോ കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിക്കണം എന്നും സി കൃഷ്ണകുമാർ പറഞ്ഞു.
സുബൈർ നേരത്തെ ക്രിമിനൽ കേസുകളിൽ പ്രതി ആയിട്ടുള്ള ആളാണ്. പലപ്പോഴും ഇത്തരം കേസുകൾ വഴി തിരിച്ചു വിടാനുള്ള ശ്രമങ്ങൾ നടക്കാറുണ്ട്. സിപിഎമ്മിന്റെ ഭാഗത്ത് നിന്നുള്ള എടുത്തു ചാടിയുള്ള പ്രസ്താവന ഗൗരവകരമായി കാണുന്നുവെന്നും അജ്ജേഹം ആരോപിച്ചു.

















