പാലക്കാട്: പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകികളെ കുറിച്ച് പൊലീസിന് കൃത്യമായ സൂചന ലഭിച്ചു. സക്കീർ ഹുസൈൻ എന്ന എസ്.ഡി.പി.ഐ പ്രവർത്തകനെ എരട്ടക്കുളം തിരിവിൽ വെച്ച് വെട്ടിയ കേസിലെ പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
സുദർശനൻ, ശ്രീജിത്ത്, ഷൈജു ഉൾപ്പടെ അഞ്ചു പേരെയാണ് പൊലീസ് അന്വേഷിക്കുന്നത്.ഒരു മാസം മുമ്പ് ഇവർ ജാമ്യത്തിലിറങ്ങിയിരുന്നെന്നും പൊലീസ് പറയുന്നു.പട്ടാപകൽ ആളുകൾ നോക്കിനിൽക്കെ ഹോട്ടലിന്റെ തൂണിൽ കെട്ടിയിട്ടാണ് എസ്.ഡി.പി.ഐ പ്രവർത്തകനായ സക്കീർ ഹുസൈനെ വെട്ടി കൊലപ്പെടുത്തിയത്.

















