പാലക്കാട്: എസ്ഡിപിഐ പ്രവര്ത്തകന് സുബൈറിന്റെ കൊലപാകത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ഡിജിപി അനിൽകാന്ത് നിർദേശം നൽകി. അവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്ത്തകന് സുബൈറിനെ കൊലപ്പെടുത്തിയത് മുഖുംമൂടി ധരിച്ചെത്തിയ നാലു പേരെന്ന് സൂചന. പ്രതികള്‍ പാലക്കാട് അതിര്‍ത്തി വഴി തമിഴ്നാട്ടിലേക്ക് കടന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സംഘത്തിലുള്ളത് ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചു പേര്. കൊലപാതക ശേഷം കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് പ്രതികള്‍ കടന്നതെന്നാണ് പ്രാഥമിക നിഗമനം.

















