ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭീകരർ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു. ബാരാമുള്ളയിൽ ബിജെപി നേതാവും സർപഞ്ചുമായ മൻസൂർ അഹമ്മദാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരമാണ് മൻസൂറിന് വെടിയേറ്റത്. തുടർന്നു മൻസൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ നിരവധി പേരാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്.
















