ചാലക്കുടി: ചാലക്കുടിപ്പുഴയിൽ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മേലൂർ മാടാത്ര ഉണ്ണികൃഷ്ണൻറെ മകൻ നവനീത് (18) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് അപകടമുണ്ടായത്. മേലൂർ മൂഴിക്കക്കടവ് ഭാഗത്ത് പുഴയിൽ കുളിക്കാനിറങ്ങിയ നവനീത് ഒഴുക്കിൽപ്പെട്ട് മുങ്ങിപ്പോവുകയായിരുന്നു.
ഒപ്പമുണ്ടായ സുഹൃത്ത് രക്ഷപ്പെടുത്തി അപ്പോള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിൽസയിൽ കഴിയുകയായിരുന്നു. എന്നാൽ വെള്ളിയാഴ്ച നവനീത് മരണപ്പെടുകയായിരുന്നു. അമ്മ: മിനി, സഹോദരി:നവ്യ.
















