കല്ലമ്ബലം: പന്നിയെ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു.
ഒറ്റൂര്‍ തോപ്പുവിള പുത്തന്‍വീട്ടില്‍ സജീവ്-സിന്ധു ദമ്ബതികളുടെ മകന് കുട്ടപ്പായി എന്ന എസ്. വിജയ് (21) ആണ് മരിച്ചത്.
എട്ടിന് നഗരൂര്‍ വെള്ളല്ലൂരിന് സമീപത്ത് രാത്രി ഇയാൾ ഓടിച്ചിരുന്ന ഓട്ടോ പന്നിയെ ഇടിച്ച് മറിയുകയായിരുന്നു. തുടര്‍ന്ന്, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
സഹോദരങ്ങള്‍: വിഷ്ണു, മായ, വിമല്‍.

















