ഹൈദരാബാദ്: കോടതികള്‍ക്ക് അമിതഭാരമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്‍.വി. രമണ. ആവശ്യത്തിന് കോടതികള്‍ ഇല്ലാതെ നീതി നടപ്പാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടതികളിലെ ഒഴിവുകള്‍ നികത്തുന്നില്ല. ഒഴിവുകള്‍ നികത്തുന്നില്ലെന്ന കാര്യം ബ്യൂറോക്രസി ലളിതമായി കാണുന്നു. കോടതിയിലെ അടിസ്ഥാന സൗകര്യങ്ങളിലും മാറ്റമുണ്ടാകണം. കേസുകള്‍ തീര്‍പ്പാകാനുള്ള കാലതാമസം മാറണം.ഉദ്യോഗസംവിധാനങ്ങള് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകുകയും ചെയ്തു.
















