കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരിയെ ശല്യം ചെയ്തയാൾ അറസ്റ്റിലായി. ആലപ്പുഴ കാവാലം മാളിയേക്കൽ വീട്ടിൽ രാജേഷിനെ (51) യാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി തിരുവല്ലയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിൽ സഞ്ചരിച്ച യുവതിക്കാണ് ദുരനുഭവമുണ്ടായത്.
ബസിൽ വെച്ച് ഇയാളുടെ ശല്യം കാരണം ബസ് കൊട്ടാരക്കരയിലെത്തിയപ്പോൾ യുവതി പരാതിപ്പെടുകയായിരുന്നു.
കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ സി.കെ. വിദ്യാധിരാജ്, ദീപു, പി. വിശ്വനാഥൻ, സി.പി.ഒ ജിക്സൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
















