തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാനും സമരക്കാരും തമ്മിലുള്ള തര്‍ക്കത്തിൽ ഭാരവാഹികള്‍ സന്നദ്ധരായാല്‍ ചര്‍ച്ചയാകാമെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി. സമരക്കാരുമായി മന്ത്രി തിങ്കളാഴ്ച ചര്‍ച്ച നടത്തും.
സംഘടനയുടെ സംസ്ഥാന ഭാരവാഹിയും എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ ജാസ്മിൻ ബാനുവിന്റെ സസ്പെന്‍ഷനാണ് ചെയര്‍മാനും സംഘടനയും തമ്മിലുള്ള പോരിന് തുടക്കം കുറിച്ചത്.
വിഷയത്തിൽ നേരത്ത, മന്ത്രിതല ചര്‍ച്ചയുടെ ആവശ്യമില്ലെന്നായിരുന്നു കൃഷ്ണന്‍കുട്ടിയുടെ നിലപാട്. എന്നാല്‍ എല്‍ഡിഎഫ്, സിപിഎം നേതൃത്വങ്ങളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മന്ത്രി ഇടപെടുന്നതെന്നാണ് സൂചന.

















