ന്യൂഡല്‍ഹി: ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷാ (ജെ.ഇ.ഇ.അഡ്വാന്‍സ്ഡ്-2022) തീയതി പുനഃക്രമീകരിച്ചു. ഓഗസ്റ്റ് 28 നാണ് പുതുക്കിയ തീയതിപ്രകാരം പരീക്ഷ. നേരത്തെ ജൂലൈ മൂന്നിനായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്.
അപേക്ഷാ നടപടിക്രമങ്ങള്‍ ഓഗസ്റ്റ് ഏഴുമുതല്‍ 11 വരെ നടക്കും.
അപേക്ഷാ ഫീസടയ്ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 12. വിദ്യാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ ഓഗസ്റ്റ് 23 മുതല്‍ 28 വരെ ഡൗണ്‍ലോഡ് ചെയ്യാം. സെപ്റ്റംബര്‍ 11 നാണ് ഫലപ്രഖ്യാപനം.