മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ഗുജറാത്ത് ഉയർത്ത് 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന്റെ ഇന്നിങ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസിൽ അവസാനിച്ചു.
24 പന്തിൽ മൂന്നു സിക്സും എട്ടു ഫോറും സഹിതം 54 റൺസെടുത്ത ഓപ്പണർ ജോസ് ബട്ലറുടെ ഇന്നിങ്സ് മാത്രമാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. 29 റൺസെടുത്ത ഹെറ്റ്മെയർ മാത്രമാണ് ചെറുതായെങ്കിലും പോരാടി നോക്കിയത്.
ഗുജറാത്തിനായി യഷ് ദയാൽ നാലും ലോക്കി ഫെർഗൂസൻ മൂന്നും വിക്കറ്റെടുത്തപ്പോൾ മുഹമ്മദ് ഷമിയും ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് നേടി.
അതേസമയം, ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ 192 റൺസ് എടുത്തിരുന്നു. മുന്നിൽനിന്നു നയിച്ച ക്യാപ്റ്റന്റെ മികവിലാണ് ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തത്. 52 പന്തിൽ നാല് സിക്സും എട്ടു ഫോറും സഹിതം 87 റൺസെടുത്ത ഹാർദിക് പാണ്ഡ്യയും അവസാന ഓവറുകളിൽ തകർത്തടിച്ച ഡേവിഡ് മില്ലറും ( 14 പന്തിൽ 31) ചേർന്നാണ് ഗുജറാത്തിനെ മികച്ച നിലയിൽ എത്തിച്ചത്.
രാജസ്ഥാനായി കുൽദീപ് സെൻ,ചഹൽ,റിയാൻ പരാഗ് എന്നിവർ ഓരോ വിക്കറ്റ് നേടി.