ദുബൈ: റമദാനിലെ വെള്ളിയാഴ്ചകളിൽ സർക്കാർ സ്കൂളുകളിൽ ഓൺലൈൻ പഠനം ആകാമെന്ന് എമിറേറ്റ്സ് സ്കുൾസ് എസ്റ്റാബ്ലിഷ്മെൻറ് (ഇ.എസ്.ഇ) അറിയിച്ചു. സ്കൂളുകൾക്ക് നൽകിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
തിങ്കൾ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ സ്കൂളുകളിൽ നേരിട്ടെത്തണം. റമദാൻ കഴിയുന്നതോടെ വെള്ളിയാഴ്ചകളിലും സ്കൂളുകളിൽ നേരിട്ട് പഠനം ഏർപെടുത്തും.