തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് ഇപ്പോൾ സ്വർണ വില ഉയരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപയാണ് വർധിച്ചത്. 4955 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർധനവാണ് ഇതോടെ ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 39640 രൂപയായി. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ തുടർച്ചയായ വർധനവ് രേഖപ്പെടുത്തിയിരുന്നു.
അന്താരാഷ്ട്ര വില നിലവാരത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നത് കൊണ്ടാണ് സ്വർണവിലയിൽ തുടർച്ചയായ മാറ്റമുണ്ടാകുന്നത്. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 20 രൂപ വർധിച്ചു. ഇതോടെ 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 4095 രൂപയായി. വെള്ളിയുടെ വിലയിലായിലും തുടർച്ചയായ വർധനവാണ് ഉണ്ടാകുന്നത്.